Quantcast

സി.പി.ഐയിൽ പ്രായപരിധി മാനദണ്ഡം കർശനം; ദേശീയ തലത്തിലും നടപ്പാക്കും

ദേശീയ -സംസ്ഥാന നേതൃത്വത്തിൽ 75 വയസ് വരെ ഭാരവാഹിയാകാം

MediaOne Logo

Web Desk

  • Updated:

    2022-10-17 16:05:38.0

Published:

17 Oct 2022 4:01 PM GMT

സി.പി.ഐയിൽ പ്രായപരിധി മാനദണ്ഡം കർശനം; ദേശീയ തലത്തിലും നടപ്പാക്കും
X

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം സിപിഐ പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചു. ദേശീയ -സംസ്ഥാന നേതൃത്വത്തിൽ 75 വയസ് വരെ ഭാരവാഹിയാകാം. 75 വയസ്സുവരെയുള്ളവർക്ക് അസിസ്റ്റൻറ് സെക്രട്ടറിമാരായും സേവനമനുഷ്ഠിക്കാം.

പ്രായപരിധി മാനദണ്ഡം പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്താനും ധാരണയായി. അസിസ്റ്റൻറ് സെക്രട്ടറിമാരിൽ ഒരാൾ അമ്പത് വയസ്സിന് താഴെ എന്ന മാർഗ്ഗനിർദ്ദേശവും പാർട്ടി കോൺഗ്രസ് കമ്മീഷൻ തിരുത്തുകയാണുണ്ടായത്. അസിസ്റ്റന്റ് സെക്രട്ടറിമാരിൽ മറ്റൊരാൾ അറുപത്തിയഞ്ച് വയസ്സ് എന്ന മാർഗനിർദേശവും തിരുത്തി. പ്രായപരിധിയെ ചൊല്ലി കേരളത്തിലെ സി.പി.ഐയിൽ പോര് രൂക്ഷമായിരുന്നു. ഒടുവിൽ സി.പി.ഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്. പ്രായപരിധിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പാർട്ടിയുടെ പ്രവർത്തനരീതിയിലടക്കം മാറ്റം വരുത്തണമെന്ന നിർദേശത്തോടെ അവതരിപ്പിച്ച കരട് സംഘടന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിലും പാർട്ടി കോൺഗ്രസിൽ ചർച്ച നടക്കുകയാണ്. റിപ്പോർട്ടുകളെ കുറിച്ച് സംസ്ഥാനങ്ങൾ അഭിപ്രായം അറിയിക്കും.

TAGS :

Next Story