Quantcast

വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും കൈക്കൂലി; ബി.ജെ.പി പഞ്ചായത്തംഗത്തിനെതിരെ പ്രതിഷേധം

വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും പഞ്ചായത്ത് അംഗം കൈകൂലി വാങ്ങിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു

MediaOne Logo

Web Desk

  • Published:

    8 Jun 2021 2:40 AM GMT

വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും കൈക്കൂലി; ബി.ജെ.പി പഞ്ചായത്തംഗത്തിനെതിരെ പ്രതിഷേധം
X

വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും പഞ്ചായത്ത് അംഗം കൈകൂലി വാങ്ങിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ബി.ജെ.പി അംഗം പ്രമീളക്കെതിരെയാണ് പ്രതിഷേധം. വീട് അറ്റകുറ്റപണിക്കായി അനുവദിച്ച ഫണ്ടിൽ നിന്നും പ്രമീള 25,000 രൂപ കൈക്കൂലി വാങ്ങിയതായി മൂന്ന് ഗുണഭോക്താക്കളാണ് പരാതി നൽകിയത്. വീട് അറ്റകുറ്റ പണിക്ക് അനുവദിച്ച ഫണ്ടിൽ നിന്നും പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർപേഴ്സൺ കൈകൂലി വാങ്ങി സംഭവത്തിൽ എസ് .ഡി.പി. ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിൽ ധർണ്ണ നടത്തി.

കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍‌ ശാസ്താം നഗറിലെ രേവതി ബെദ്രഡുക്ക ആദിവാസി കോളനിയിലെ സുശീല, രവി എന്നിവരാണ് പരാതി നൽകിയത് വീട് നവീകരണത്തിന് അനുവദിച്ച ഫണ്ടിൽ നിന്നും പ്രമീള 25000 രൂപ കൈകൂലി വാങ്ങിയെന്നാണ് പരാതി. കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രമീളക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

TAGS :

Next Story