Quantcast

ഇസ്‍ലാമോഫോബിയ പ്രചരിപ്പിച്ച് വിദ്യാർഥികളുടെ പോരാട്ടത്തെ തകർക്കാനാവില്ല - എസ്.ഐ.ഒ

'അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ശ്രദ്ധയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം'

MediaOne Logo

Web Desk

  • Updated:

    2023-06-07 08:23:31.0

Published:

7 Jun 2023 8:19 AM GMT

shradha satheesh, kottayam,sio
X

കോട്ടയം: അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിൽ ശ്രദ്ധ എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി എടുക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും അനുഭവിക്കുന്ന സമ്മർദ്ദങ്ങളെയും പ്രശ്‌നങ്ങളെയും ഭരണകൂടം കാര്യഗൗരവത്തിൽ സമീപിക്കാത്തതിന്റെ അനന്തരഫലമാണ് ഇത്തരം ദാരുണാന്ത്യങ്ങൾ വീണ്ടും നമ്മൾ കേൾക്കേണ്ടി വരുന്നത്. വിദ്യാഭ്യാസ ഇടങ്ങളിൽ കൂടുതൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തേണ്ടത്തിന്റെ അനിവാര്യതയാണ് ഇത്തരം സംഭവങ്ങൾ നമ്മെ ഉയർത്തുന്നത്.

സഹപാഠിയുടെ ജീവൻ നഷ്ടമായതിൽ മാനേജ്‌മെന്റിന്റെ അനീതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ ന്യായമായ ആവശ്യങ്ങളും ഭരണകൂടവും കോളജ് അധികൃതരും മുഖവിലക്ക് എടുക്കണമെന്നും കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും എസ്.ഐ.ഒ ശക്തമായി ആവശ്യപ്പെടുന്നു.

മാധ്യമ പ്രവർത്തകരെ കോളേജിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്ന അധികൃതരുടെ ധാർഷ്ട്യം വകവെച്ച് കൊടുത്തുകൂടാ. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ജിഹാദികൾ എന്ന് അധിക്ഷേപിച്ച് , അവരുടെ വസ്ത്രത്തിന്റെ പേരിൽ അവഹേളിച്ച് സമരത്തെ ധർമ്മഭ്രംശം ചെയ്യാനുള്ള ശ്രമത്തെയും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് വിദ്യാർഥി പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമത്തെയും അനുവദിക്കാൻ ആവില്ല. നീതി നേടിയെടുക്കും വരെ പോരാടുന്ന വിദ്യാർഥികളോടൊപ്പം എസ്.ഐ.ഒ നിലയുറപ്പിക്കുമെന്നും മുഹമ്മദ് സഈദ് ടി.കെ കൂട്ടിചേർത്തു.

TAGS :

Next Story