ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ മരണം; രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്.
ഈ മാസം 15നാണ് വിദ്യാർഥി ജീവനൊടുക്കിയത്.സ്കൂളിൽ വൈകിയെത്തിന് ശിക്ഷിച്ചതിനെതുടർന്നാണ് മരണമെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസെടുത്തത്.
Next Story
Adjust Story Font
16