Quantcast

കുളിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും റാഷിദയുടെയും ഏക മകൻ ജാസിം റിയാസ് (15 ) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    23 March 2025 4:07 PM

student dies after receiving electric shock while bathing
X

പട്ടാമ്പി : കുളിമുറിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും റാഷിദയുടെയും ഏക മകൻ ജാസിം റിയാസ് (15 ) ആണ് മരിച്ചത്. കൊണ്ടുർക്കര മൗണ്ട് ഹിറ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

ഇന്ന് ഉച്ചയ്ക്ക് കുളിക്കുമ്പോൾ കുളിമുറിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കം നടത്തും.

TAGS :

Next Story