കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽകയറി കുത്തിക്കൊന്നു; കുത്തിയ യുവാവ് ആത്മഹത്യ ചെയ്തു
ഉളിയക്കോവിൽ സ്വദേശി ഫെബിൻ ആണ് മരിച്ചത്

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥിയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ആണ് മരിച്ചത്. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.
ചവറ നീണ്ടകര സ്വദേശി തേജസ് രാജ് ആണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് ഫെബിൻ. ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയാണ് പ്രതി ആക്രമിച്ചത്. കുത്താൻ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Watch Video Report
Next Story
Adjust Story Font
16