യു.പിയിൽ മുസ്‍ലിം വിദ്യാർഥിയെ തല്ലിച്ച സംഭവം: ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ട് മൂന്ന് ദിവസം; അധ്യാപികക്കെതിരെ കേസെടുത്തിട്ടും ചോദ്യം ചെയ്യാതെ പൊലീസ്
കുട്ടിയെ അടുത്ത ദിവസം സർക്കാർ സ്‌കൂളിൽ ചേർക്കും
ലഖ്‌നൗ: ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തിട്ടും ചോദ്യം ചെയ്യാതെ പൊലീസ്. ദൃശ്യങ്ങൾ പുറത്ത് വന്നു മൂന്ന് ദിവസം കഴിഞ്ഞിട്ടുണ്ട്. ചോദ്യംചെയ്യൽ അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നട്ടില്ല. സംഭവത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പിതാവ് പരാതി നൽകും മുൻപ് പൊലീസ് വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
എന്നിട്ടും ചോദ്യം ചെയ്യൽ ഉണ്ടായില്ല. അധ്യാപികക്കെതിരെ വകുപ്പുതലാന്വേഷണം ആരംഭിച്ച എങ്കിലും വിദ്യാഭ്യാസ വകുപ്പും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം, കുട്ടിയെ അടുത്ത ദിവസം തന്നെ സർക്കർ സ്കൂളിൽ ചേർത്തേക്കും. അന്വേഷണം പൂർത്തിയാകുന്നത് സ്കൂൾ അടച്ചിടാൻ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നൽകിയിട്ടുണ്ട്. ഈ സ്കൂളിലെ കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയും ചെയ്യും.
അതേസമയം, സംഭവം നടന്ന നേഹ പബ്ലിക് സ്കൂള്‍ അന്വേഷണം പൂർത്തിയാകുന്നത് വരെ പൂട്ടി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കണമെന്ന് യുപിയിലെ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം വളരെ വേഗത്തിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുസാഫിർ നഗർ പൊലീസ് അറിയിച്ചിട്ടുണ്ട്.
Adjust Story Font
16