ചുങ്കത്തറയിലെ കൂറുമാറ്റം; സുധീർ പുന്നപ്പാലയുടെ കട അടിച്ചുതകർത്തതായി പരാതി
ജനസേവാ കേന്ദ്രത്തിലെ വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടർ താഴ്ത്തി ചാവി സിപിഎം പ്രവർത്തകർ കൊണ്ടുപോയെന്നും സുധീർ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ചുങ്കത്തറ: ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് സുധീർ പുന്നപ്പാലയുടെ കട അടിച്ചുതകർത്തതായി പരാതി. സുധീറിന്റെ ഉടമസ്ഥതയിലുള്ള ജനസേവാ കേന്ദ്രം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തെന്നാണ് പരാതി. ജനസേവാ കേന്ദ്രത്തിലെ വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടർ താഴ്ത്തി ചാവി സിപിഎം പ്രവർത്തകർ കൊണ്ടുപോയെന്നും സുധീർ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് മെമ്പർ ആയിരുന്ന സുധീറിന്റെ ഭാര്യ നുസൈബയാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. സുധീറിനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ ഇന്ന് പുറത്തുവന്നിരുന്നു. പി.വി അൻവറിനൊപ്പം നിന്നാൽ ഒരു ദാക്ഷിണ്യവും നിന്നോടും കുടുംബത്തിനോടും ഉണ്ടാവില്ലെന്ന് സിപിഎം എടക്കര ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്നത്. സിപിഎമ്മിനെ വഞ്ചിച്ച് സമാധാനത്തോടെ ജീവിക്കാമെന്ന് തോന്നുന്നുണ്ടോയെന്നും ഏരിയാ സെക്രട്ടറി ചോദിച്ചിരുന്നു.
Adjust Story Font
16