Quantcast

സുഗന്ധഗിരി മരംമുറിക്കേസ്; റേഞ്ചർ എം.പി.സജീവിനെ സ്ഥലം മാറ്റി

രഹസ്യവിവര ശേഖരണത്തിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിന് പിന്നാലൊണ് നടപടി

MediaOne Logo

Web Desk

  • Published:

    6 May 2024 10:48 AM GMT

Sudhagiri woodcutting case
X

വയനാട്: സുഗന്ധഗിരി മരംമുറിക്കേസിൽ കൽപ്പറ്റ ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ചർ എം.പി.സജീവിനെ സ്ഥലം മാറ്റി. വടകര റേഞ്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലേക്കാണ് മാറ്റം. രഹസ്യവിവര ശേഖരണത്തിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിന് പിന്നാലൊണ് നടപടി. കെ.പി. ജിൽജിത്ത് ആണ് പുതിയ ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ.

വീടുകൾക്ക് ഭീഷണിയായ 20 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിന്റെ മറവിൽ നൂറിലധികം മരങ്ങൾ മുറിച്ചുകടത്തിയെന്ന് കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ മരങ്ങൾ മുറിച്ചവരുടെ പേരിലാണ് വനം വകുപ്പ് കേസെടുത്തത്. തങ്ങളുടെ കൺമുന്നിൽവെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ കാവൽ നിന്നുകൊണ്ടാണ് മരങ്ങൾ മുറിച്ചതെന്ന് ഭൂഉടമകൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനംവിജിലൻസ് വകുപ്പ് പ്രത്യേകസംഘം അന്വേഷണം നടത്തിയപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്.

എം.പി.സജീവ് രഹസ്യവിവര ശേഖരണത്തിൽ വീഴ്ച വരുത്തി എന്ന് വനം വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടാതെയാണ് നടപടിയെന്നാരോപിച്ച് ഇത് മരവിപ്പിച്ചിരുന്നു.


TAGS :

Next Story