Quantcast

'കിരാതമായ തെമ്മാടിത്തരം'; രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ചതിനെതിരെ കെ. സുധാകരൻ

തിരിച്ചടിക്കാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസെന്നും തങ്ങളുടെ സംയമനം ദൗർബല്യമായി സിപിഎം കാണരുതെന്നും കെ.പി.സി.സി പ്രസിഡൻറ്

MediaOne Logo

Web Desk

  • Updated:

    2022-06-24 13:38:34.0

Published:

24 Jun 2022 1:26 PM GMT

കിരാതമായ തെമ്മാടിത്തരം; രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ചതിനെതിരെ കെ. സുധാകരൻ
X

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് ആക്രമിച്ചത് കിരാതമായ തെമ്മാടിത്തരമാണെന്നും കുറ്റക്കാർക്കെതിരെ മുഖ്യമന്ത്രി നടപടി എടുക്കണമെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. തിരിച്ചടിക്കാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസെന്നും തിരിച്ചടിക്കേണ്ടടത്ത് തിരിച്ചടിക്കുമെന്നും എന്നാൽ തങ്ങളുടെ സംയമനം ദൗർബല്യമായി സിപിഎം കാണരുതെന്നും കെ സുധാകരൻ ഓർമിപ്പിച്ചു. കോൺഗ്രസ് പല പ്രാവശ്യം തിരിച്ചടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു ഇത്തരം ആക്രമണം നടക്കുമോ എന്നതിൽ അത്ഭുതമില്ലെന്നും സുധാകരൻ പറഞ്ഞു. ബഫർ സോണിനെ കുറിച്ചു രാഹുൽ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെപിസിസി പ്രസിഡൻറ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇല്ലാത്ത ഉത്തരവാദിത്തം ആണോ വയനാട് എംപിക്കെന്ന് ചോദിച്ചു.

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

Sudhakaran criticizes sfi attack on Rahul Gandhi's office

TAGS :

Next Story