Quantcast

സുധാകരന്റെ കണ്ണൂർ ശൈലി സമാധാനം തകർക്കുന്നത്: പി ജയരാജൻ

സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ കയ്യിലകപ്പെട്ടുവെന്നും പി ജയരാജൻ

MediaOne Logo

Web Desk

  • Updated:

    2022-01-11 06:42:07.0

Published:

11 Jan 2022 6:39 AM GMT

സുധാകരന്റെ കണ്ണൂർ ശൈലി സമാധാനം തകർക്കുന്നത്: പി ജയരാജൻ
X

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സുധാകരന്റെ കണ്ണൂർ ശൈലി സമാധാനം തകർക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിദ്യാർഥികളല്ല കൊലപാതകം നടത്തിയത് എന്ന കാര്യം ഞെട്ടിക്കുന്നതാണെന്നും പരാജയം മുൻകൂട്ടി കണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുന്നതാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതോടെ കോൺഗ്രസ് ക്രിമിനൽ സംഘത്തിന്റെ കയ്യിലകപ്പെട്ടു. കോൺഗ്രസ് ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുധാകരന്റെ അക്രമ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം കേസന്വേഷണത്തിൽ പൊലീസിന് വീഴ്ച്ച വന്നോയെന്ന എസ്എഫ്‌ഐയുടെ പരാതി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ തുടർന്ന് നിരവധി രാഷ്ട്രീയ പ്രമുഖരാണ് സുധാകരനെതിരെ രംഗത്തു വന്നത്. അക്രമത്തിന് കെ സുധാകരൻ ആഹ്വാനം ചെയ്‌തെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ് മാധ്യമങ്ങളോട് പറഞ്ഞത്. അതേ സമയം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമും സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നു. കേരളം പിടിക്കാൻ ഗുണ്ടകളെ ഉപയോഗിച്ച് കെ സുധാകരൻ അക്രമം അഴിച്ചു വിടുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്

TAGS :

Next Story