ചുങ്കത്തറയിൽ സിപിഎം ഭീഷണി തുടരുകയാണെന്ന് സുധീർ പുന്നപ്പാല
ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം

മലപ്പുറം: ചുങ്കത്തറയിൽ സിപിഎം ഭീഷണി തുടരുകയാണെന്ന് കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവ് സുധീർ പുന്നപ്പാല. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി റീനയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകരാണ് തന്‍റെ സ്ഥാപനം അടിച്ചുതകർത്തത്. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി വനിതാ ജീവനക്കാരോട് അസഭ്യം പറഞ്ഞു. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നുസൈബ സുധീറിൻ്റെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് സുധീറിൻ്റെ ആരോപണം.
എന്നാൽ പാർട്ടി അറിഞ്ഞല്ല ആക്രമണമെന്നും ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുന്നതും സിപിഎം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16