കെ സുധാകരൻ നൽകിയ അപകീർത്തി കേസിൽ എം.വി ഗോവിന്ദനും ദേശാഭിമാനി ദിനപത്രത്തിനും സമൻസ്
എറണാകുളം സി.ജെ.എം കോടതിയാണ് സമൻസ് അയച്ചത്
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ നൽകിയ അപകീർത്തി കേസിൽ എതിർകക്ഷികൾക്ക് കോടതിയുടെ സമൻസ്. എം.വി ഗോവിന്ദൻ, പി.പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവർക്കാണ് എറണാകുളം സി.ജെ.എം കോടതിയാണ് സമൻസ് അയച്ചത്. ജനുവരി 12 ന് ഹാജരാകാനാണ് നിർദേശം. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിലെ സുധാകരനെതിരായ പരാമർശത്തിലെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.
ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയെ തുടർന്നാണ് പോക്‌സോ കേസിൽ കെ സുധാകരനെതിരായ പരാമർശം എം.വി ഗോവിന്ദൻ നടത്തുന്നത്. ഇതു ചോദ്യം ചെയ്ത് അന്ന് തന്നെ നിയമനടപടികൾ നടത്തുമെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. കോടതിയിൽ നേരിട്ട് ഹാജരായാണ് കെ സുധാകരൻ അപകീർത്തി കേസ് ഫയൽ ചെയ്തത്. കേസിൽ ആദ്യഘട്ടമെന്നോണം സുധാകരന് അനുകൂലമായ നടപടിയാണിപ്പോഴുണ്ടായത്.
എം.വി ഗോവിന്ദന്റെ ഈ പരാമർശം വലിയ വിവാദമായിരുന്നു. അതിജീവിത നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പരാമർശം സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയിട്ടുണ്ടായിരുന്നത്. പോക്‌സോ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ സംഭവസ്ഥലത്ത് കെ സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമർശം. അതിതജീവിത പറഞ്ഞുവെന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തിൽ വാർത്ത വന്നത് ഇതിനെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ ഒരു പ്രസംഗത്തിലും മാധ്യമങ്ങൾക്കു മുന്നിലുമാണ് പരാമർശം നടത്തിയത്. അതിജീവിതയുടെ രഹസ്യമൊഴി ഉൾപ്പടെ എങ്ങനെ പുറത്തുവന്നുവെന്നതിൽ വ്യക്തത വരുത്തണമെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പ്രധാനമായും സുധാകരൻ ഹരജിയിൽ ചൂണ്ടികാട്ടിയത്.
Adjust Story Font
16