ഉയർത്തെഴുന്നേറ്റ ശീലമേ 'സൂപ്പർ മോം' മേരി കോമിനുള്ളൂ; വി.ശിവൻകുട്ടി
'മണിപ്പൂരിലെ ഒരു ചെറു ഗ്രാമത്തിലെ പട്ടിണി നിറഞ്ഞ വീട്ടിൽ നിന്ന് ഇത്രയുമെത്താമെങ്കിൽ ഇന്ന് ബോക്സിങ് റിങ്ങിൽ കണ്ട കണ്ണീർ വെറുതെയാവില്ല'
തിരിച്ചടികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ ശീലമേ 'സൂപ്പർ മോം' മേരി കോമിനുള്ളൂവെന്ന് മന്ത്രി വി.ശിവൻകുട്ടി. മണിപ്പൂരിലെ ഒരു ചെറു ഗ്രാമത്തിലെ പട്ടിണി നിറഞ്ഞ വീട്ടിൽ നിന്ന് ഇത്രയുമെത്താമെങ്കിൽ ഇന്ന് ബോക്സിങ് റിങ്ങിൽ കണ്ട കണ്ണീർ വെറുതെയാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഒരേയൊരു മേരി കോം... മുപ്പത്തിയെട്ടുകാരിയും അമ്മയുമായ മേരി കോം ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടുമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചു. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോട് പ്രീക്വാർട്ടറിൽ തോറ്റ് മേരി കോം പുറത്തായിരിക്കുന്നു. ബോക്സിങ് ലോക ചാംപ്യൻഷിപ്പിൽ ആറു സ്വർണവും ഒളിമ്പിക്സ് മെഡലും നേടിയ ഇതിഹാസ താരമാണ് ഈ ഉരുക്കുവനിത. മേരി തിരിച്ചു വരുമോ ? ഈ ചോദ്യമാണ് മിക്കവരും ചോദിക്കുന്നത്. തിരിച്ചടികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ ശീലമേ 'സൂപ്പർ മോം ' മേരി കോമിനുള്ളൂ. മണിപ്പൂരിലെ ഒരു ചെറു ഗ്രാമത്തിലെ പട്ടിണി നിറഞ്ഞ വീട്ടിൽ നിന്ന് ഇത്രയുമെത്താമെങ്കിൽ നിങ്ങളോർക്കുക കൂട്ടരേ, ഇന്ന് ബോക്സിങ് റിങ്ങിൽ കണ്ട കണ്ണീർ വെറുതെയാവില്ല. മേരി കോം തിരിച്ചുവരും
Adjust Story Font
16