കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി
രക്ത വർധനവിനുള്ള മരുന്നിൻ്റെ വിതരണമാണ് മുടങ്ങിയത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി. രക്ത വർധനവിനുള്ള മരുന്നിൻ്റെ വിതരണമാണ് മുടങ്ങിയത്.
നിരവധി പേരാണ് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഡയാലിസിസ് രോഗികൾക്കുള്ള മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയാണ് വിതരണം ചെയ്തിരുന്നത്. എന്നൽ കുറച്ചു ദിവസങ്ങളായി ഇത് മുടങ്ങി കിടക്കുകയാണ്.സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്ന് വാങ്ങണമെന്നാണ് രോഗികളോട് അധികൃതർ പറയുന്നത്.
മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കത്ത് നൽകി.
Next Story
Adjust Story Font
16