സപ്ലൈകോയിൽ സബ്സിഡിയുള്ള മുളകിന്‍റെ വില രണ്ട് രൂപ കുറച്ചു
75ൽ നിന്ന് 73 രൂപയാക്കിയാണ് കുറച്ചത്
തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള മുളകിന്‍റെ വില രണ്ട് രൂപ കുറച്ചു. 75ൽ നിന്ന് 73 രൂപയാക്കിയാണ് കുറച്ചത്. സബ്സിഡിയുള്ള മൂന്നിന സാധനങ്ങൾക്ക് വില കൂട്ടിയത്. വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുളകിന് വില കുറയ്ക്കാനുള്ള തീരുമാനം.
മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വർധിപ്പിച്ചു. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. സെപ്തംബര്‍ 5 മുതൽ 14 വരെയാണ് ഓണം ഫെയർ. ജില്ലാതല ഫെയറുകൾ സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ നടക്കും.
Next Story
Adjust Story Font
16