സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല; സുപ്രിം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനം മന്ത്രി
ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും വിധിയെ നിയമപരമായി നേരിടുമെന്നും എ.കെ. ശശീന്ദ്രൻ
കണ്ണൂർ: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സർക്കാർ നിലപാട്. മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ആശയവിനിമയം നടത്തുമെന്നും സുപ്രിംകോടതി വിധിയെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ കണ്ണൂരിൽ ഉന്നതതലയോഗവും ചേർന്നു.
ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ ഈ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് സർക്കാർ നിലപാട്. ഉത്തരവ് മറികടക്കാൻ എന്ത് നടപടി സ്വീകരിക്കണമെന്നതായിരുന്നു യോഗത്തിന്റെ അജണ്ട. യോഗത്തിൽ വനംവകുപ്പ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
Next Story
Adjust Story Font
16