എസ്.എൻ കോളജുകളിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രിം കോടതി സ്റ്റേ ചെയ്തു
ഭിന്നശേഷിക്കാർക്ക് 4 ശതമാനം നിയമനം ഉറപ്പാക്കിയില്ലെന്ന് കാണിച്ച് ഒരു ഉദ്യോഗാർഥി നൽകിയ ഹർജിയിൽ കോളജുകളിലെ എല്ലാ നിയമനങ്ങളും സ്റ്റേ ചെയ്തിരുന്നു.
എസ്.എൻ കോളജുകളിലെ 60 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി സുപ്രിം കോടതി സ്റ്റേ ചെയ്തു. ഹർജിയിൽ തീർപ്പാകുന്ന വരെ അധ്യാപകരെ പിരിച്ചുവിടാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. എസ്.എൻ ട്രസ്റ്റ് നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ഭിന്നശേഷിക്കാർക്ക് 4 ശതമാനം നിയമനം ഉറപ്പാക്കിയില്ലെന്ന് കാണിച്ച് ഒരു ഉദ്യോഗാർഥി നൽകിയ ഹർജിയിൽ കോളജുകളിലെ എല്ലാ നിയമനങ്ങളും സ്റ്റേ ചെയ്തിരുന്നു. നിയമനം ലഭിച്ച അധ്യാപകർക്ക് ശമ്പളം ലഭിച്ചുതുടങ്ങിയിരുന്നു. ഈ അധ്യാപകർക്ക് വേണ്ടി എസ്.എൻ ട്രസ്റ്റാണ് അപ്പീൽ നൽകിയത്.
Next Story
Adjust Story Font
16