Quantcast

കേന്ദ്രമന്ത്രിയാകാൻ താൽപര്യമില്ലെന്ന് സുരേഷ് ഗോപി; ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല

മന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2024-06-09 05:54:19.0

Published:

9 Jun 2024 3:49 AM GMT

suresh gopi
X

ഡൽഹി: സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തില്‍ അനിശ്ചതത്വം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തിയ സുരേഷ് ഗോപി ചടങ്ങില്‍ പങ്കെടുക്കാന്‍ വൈകിട്ട് തിരിക്കും. മന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.

നരേന്ദ്ര മോദിയോടൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിസഭാംഗങ്ങളുടെ പട്ടികയിൽ സുരേഷ് ഗോപിയുടെ പേരില്ല. കഴിഞ്ഞ ദിവസം രാത്രി തന്നെ സുരേഷ് ഗോപി തിരുവനന്തപുരത്തേക്ക് തിരിച്ചെന്നാണ് വിവരം.

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി വേണമെന്ന നേതൃത്വത്തിന്‍റെ നിലപാടിനെ തുടര്‍ന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചിരുന്നത്. ആറുവർഷം എംപിയായി സീനിയോറിറ്റി ഉള്ളതിനാൽ സ്വതന്ത്ര ചുമതലയുള്ള വകുപ്പ് സുരേഷ് ഗോപിക്ക് ലഭിക്കുമെന്നായിരുന്നു സൂചന.

നേരത്തെ കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുന്നത് നെഗറ്റീവ് ആകുമെന്നായിരുന്നു ഡൽഹിയിൽ എത്തിയ സുരേഷ് ഗോപിയുടെ മറുപടി. എല്ലാം ദൈവനിശ്ചയം പോലെ നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസ്സമാകുമോ എന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തോട് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം വേണ്ടെന്ന് അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story