Quantcast

സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം

ഡിജിറ്റൽ സർവേ ഭൂവുടമകൾക്ക് വലിയ അനുഗ്രഹമെന്ന് മന്ത്രി എം.ബി. രാജേഷ്

MediaOne Logo

Web Desk

  • Updated:

    2022-10-13 01:01:43.0

Published:

13 Oct 2022 12:57 AM GMT

സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ സർവേക്ക് മുന്നോടിയായുള്ള സർവേ സഭകൾക്ക് തുടക്കം. സർവേ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ഡിജിറ്റൽ സർവേ ഭൂവുടമകൾക്ക് വലിയ അനുഗ്രഹമാകുമെന്ന് മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ജനകീയ പങ്കാളിത്തവും പരാതിപരിഹാരവും ഉറപ്പാക്കുന്നതിനായാണ് സർവേ സഭകൾ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഒക്ടോബര്‍ 12 മുതല്‍ 25 വരെ സര്‍വേ സഭകള്‍ ചേരും. സർവേ പൂർത്തിയാവുന്നതോടെ ഭൂവുടമകൾക്ക് രേഖകൾ വിരൽതുമ്പിൽ ലഭ്യമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറും മുൻപ് കരട് ഭൂവുടമകൾക്ക് നൽകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.തിരുവനന്തപുരത്ത് മംഗലപുരം പഞ്ചായത്തിലെ 19ാം വാർഡിലാണ് ആദ്യ സഭ ചേർന്നത്.

TAGS :

Next Story