ബാങ്ക് തട്ടിപ്പ് കേസിൽ 27 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് പിടിയിലായത്

കോട്ടയം: ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ. കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് പിടിയിലായത്. 1998ൽ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് അറസ്റ്റ്.
ഇയാൾക്കെതിരെ 12 കേസുകൾ നിലവിലുണ്ട്. 27 വർഷമായി പ്രതി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് വിജിലൻസ് വ്യക്തമാക്കി. രഹസ്യമായി നാട്ടിലെത്തിയ ശേഷം മടങ്ങുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്ത കാണാം:
Next Story
Adjust Story Font
16