Quantcast

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടിൽ 18 വിദ്യാർഥികൾ ആശുപത്രിയിൽ

എൽപി സ്‌കൂൾ വിദ്യാർഥികളെയാണ് കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-11-17 11:29:19.0

Published:

17 Nov 2024 11:15 AM GMT

Suspected food poisoning; 18 students hospitalized in Wayanad
X

വയനാട്: പനിയും ഛർദിയും കലശലായതിനെ തുടർന്ന് മുട്ടിൽ WMO യുപി സ്‌കൂളിലെ 18 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. എൽപി സ്‌കൂൾ വിദ്യാർഥികളെയാണ് കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കുട്ടികൾ സ്‌കൂളിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതിന് ശേഷം ഇന്ന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് ആയിരത്തോളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു. ഇതിൽ 18 വിദ്യാർഥികൾക്ക് മാത്രമാണ് എന്നതിനാൽ ഭക്ഷ്യവിഷബാധ ആണെങ്കിൽ തന്നെ അത് സ്‌കൂളിൽ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്.

വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യവകുപ്പിന്റെ പരിശോധനയിൽ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. വെള്ളത്തിന്റെ സാമ്പിളുകളാണ് ഇനി പരിശോധിക്കാനുള്ളത്. ഇതിന്റെ ഫലവും വന്ന ശേഷമാവും കൂടുതൽ നടപടികളുണ്ടാവുക

TAGS :

Next Story