Quantcast

സിൽവർ ലൈൻ പദ്ധതി; തടസ്സവാദങ്ങൾ നിരത്തി ദക്ഷിണ റെയിൽവേ റിപ്പോർട്ട്

സമരസമിതി നേതാവ് എം.ടി തോമസിന് വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    1 Jan 2024 2:57 AM GMT

Suthern railway report against K Rail
X

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിൽ തടസവാദങ്ങൾ ഉന്നയിച്ച് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. ഭൂമി വിട്ടുകൊടുക്കുന്നത് റെയിൽവേ വികസനത്തെയും വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അലൈൻമെന്റ് അന്തിമമാക്കിയപ്പോൾ ചർച്ച നടത്തിയില്ല. ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതവരുത്തുമെന്നും റിപ്പോർട്ട് പറയുന്നു.

സ്റ്റാൻഡേർഡ് ഗേജ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല. കോഴിക്കോട്ടും കണ്ണൂരും സ്‌റ്റേഷൻ നിർമിക്കാൻ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികൾക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. പാലക്കാട്ട് വളവുകളോട് ചേർന്നാണ് സിൽവർലൈൻ വരിക. ഇത് റെയിൽവേ വളവുകൾ ഭാവിയിൽ നിവർത്തുന്നതിന് തടസമാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. സമരസമിതി നേതാവ് എം.ടി തോമസിന് വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് ലഭിച്ചത്.

TAGS :

Next Story