'നികേഷ് കുമാർ ആരാണെന്ന് അറിയില്ല, യാത്രാവിലക്ക് നീക്കാൻ സഹായിക്കുമെന്ന് പറഞ്ഞു': സ്വപ്ന
ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ആരാണെന്ന് അറിയില്ലെന്ന് സ്വപ്ന സുരേഷ്. യാത്രാ വിലക്ക് നീക്കാൻ സഹായിക്കുമെന്ന് ഷാജ് കിരൺ പറഞ്ഞു. ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
അതേസമയം, ഷാജ് കിരണിനും ഭാര്യയ്ക്കും വേണ്ടി വാടക ഗർഭധാരണം നടത്താമെന്ന് താൻ സമ്മതിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ്. 10 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിട്ടും അത് വേണ്ടെന്ന് പറഞ്ഞു. അമ്മയുടെ വേദന മനസിലാക്കിയാണ് ഇത് പറഞ്ഞതെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി-
'ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യ അമ്മയാവില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വർഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാൻ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്ന സുരേഷിനെ പോലെ ഒരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞു. നിങ്ങൾ പൈസയൊന്നും തരേണ്ട. ഷാജ് കിരണിൻറെ ഭാര്യയുടെ വേദന മനസ്സിലാക്കി. എൻറെ ആരോഗ്യം അനുവദിക്കുമെങ്കിൽ നിങ്ങൾക്ക് കുഞ്ഞിനെ ലഭിക്കാൻ ഞാൻ സഹായിക്കും. എനിക്ക് മക്കളില്ലായിരുന്നെങ്കിൽ ഞാനും അനുഭവിച്ചേനെ'
ഷാജ് കിരൺ തൻറെ സുഹൃത്തായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. ശിവശങ്കർ പരിചയപ്പെടുത്തിയ ആളാണ് ഷാജ് കിരൺ. രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായും കാണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്പോൾ തൻറെ സെക്സ് വീഡിയോ ഉണ്ടെന്നാണ് പറയുന്നത്. ഉണ്ടെങ്കിൽ പുറത്ത് വിടണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.
Adjust Story Font
16