Quantcast

എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് സീറോ മലബാര്‍ സഭ

ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നന്നതാണ്. ശിപാര്‍ശകള്‍ അംഗീകരിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സഭ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    5 Sep 2021 12:18 PM GMT

എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് സീറോ മലബാര്‍ സഭ
X

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വിടണമെന്ന ശമ്പള കമ്മീഷന്‍ ശിപാര്‍ശക്കെതിരെ സീറോ മലബാര്‍ സഭ. എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് സഭ വ്യക്തമാക്കി. ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നന്നതാണ്. ശിപാര്‍ശകള്‍ അംഗീകരിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സഭ വ്യക്തമാക്കി.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണ് എന്നാണ് പതിനൊന്നാം ശമ്പള കമ്മീഷന്‍ ശിപാര്‍ശയില്‍ പറയുന്നത്. അല്ലെങ്കില്‍ കേരള റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍സ് ആന്‍ഡ് കോളജസ് എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story