ആര്‍.ടി.പി.സി.ആര്‍ നിബന്ധന ഉടൻ പിൻവലിക്കും; ടി സിദ്ദീഖിന് കർണാടക സർക്കാരിൻ്റെ ഉറപ്പ്
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെ മുഴുവൻ പേർക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ, ദിവസവും അതിർത്തി കടക്കുന്ന വിദ്യാർഥികൾ, കർഷകർ തുടങ്ങി നിരവധിപേർ ദുരിതത്തിലായിരുന്നു.
കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തി കടക്കാൻ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയതായി കൽപ്പറ്റ എം.എൽ.എ ടി സിദ്ദിഖ്. വയനാട്ടിൽ നിന്നുള്ള കർഷക സംഘടനാ പ്രതിനിധികളോടൊപ്പം കർണാടക ചീഫ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചീഫ് സെക്രട്ടറി പി രവികുമാർ ഇതുസംബന്ധിച്ച ഉറപ്പുനൽകിയത്.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെ മുഴുവൻ പേർക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ, ദിവസവും അതിർത്തി കടക്കുന്ന വിദ്യാർഥികൾ, കർഷകർ തുടങ്ങി നിരവധിപേർ ദുരിതത്തിലായിരുന്നു.
ടി സിദ്ദിഖ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ നിന്ന്:
കർണാടകയിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരുടെ അധ്വാനവും പണവും കർണാടകയിലെ ഉത്തേജനത്തിനാണ് വിനിയോഗിക്കുന്നത്. അതിനാവശ്യമായ സംരക്ഷണം നൽകണമെന്നും അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കമെന്നും കർണാടക ചീഫ് സെക്രട്ടറി ശ്രീ പി രവികുമാറുമായി പങ്കുവെക്കുകയും നിവേദനം കൈമാറുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസം കൊണ്ട് പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കുമെന്നും കർണാടക ചീഫ് സെക്രട്ടറി ഉറപ്പു നൽകി.പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിലെയും വയനാട്ടിലെയും സാഹചര്യങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തി. വയനാട് ജില്ലയുമായി ബന്ധപ്പെട്ട് മഴക്കെടുതിയിൽ ആവശ്യമായ ഘട്ടത്തിൽ എല്ലാ സഹായവും നൽകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബാഗ്ലൂർ വിധാൻ സൗദയിലുള്ള ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ചേമ്പറിലായിരുന്നു കൂടിക്കാഴ്ച്ച.ടി സിദ്ധിഖിനൊപ്പം കർണാടകയിലെ മലയാളി കർഷകരുടെ കൂട്ടായ്മയായ എൻ എഫ് പി ഒ യുടെ പ്രതിനിധികളായ ഫിലിപ്പ് ജോർജ്, എസ് എം റസാഖ് , അജയ് കുമാർ ബി എൽ, തുടങ്ങിയവരും ഉണ്ടായിരുന്നു
Adjust Story Font
16