താനൂർ ബോട്ട് ദുരന്തം: ഒരാള്‍ കൂടി പൊലീസ് പിടിയില്‍
ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കമാണ് ഒമ്പത് പേരെയാണ് ഇതുവരെ പിടികൂടിയത്
മലപ്പുറം: താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. ബോട്ട് ജീവനക്കാരൻ സവാദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഇതുവരെ കേസിൽ ഒമ്പതു പേര്‍ പിടിയിലായി. ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കമാണ് ഒമ്പത് പേരെയാണ് ഇതുവരെ പിടികൂടിയത്. പ്രതികളിൽ മൂന്ന് പേർ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്.
ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശി നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം (53), മറ്റൊരു സഹോദരന്‍റെ മകൻ വാഹിദ് (27), നാസറിന്‍റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ, ബോട്ടിന്‍റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റിയിരുന്നു.
Next Story
Adjust Story Font
16