ജലീലിനെ അട്ടിമറിക്കുമോ ഫിറോസ്; തവനൂരിൽ ആയിരത്തിലേറെ വോട്ടിന്‍റെ ലീഡ്
സംസ്ഥാനം ഉറ്റുനോക്കിയ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വ്യക്തമായ ലീഡ്. 9.40ലെ കണക്കുപ്രകാരം 1352 വോട്ടിനാണ് ഫിറോസ് മുമ്പിട്ടു നിൽക്കുന്നത്. സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ കെടി ജലീൽ പിന്നിലാണ്. വോട്ടെണ്ണത്തിലിന്റെ ആദ്യ ഘട്ടത്തിൽ മുന്നിലായ ഫിറോസ് പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പോയിരുന്നു. തൊട്ടുപിന്നാലെ ലീഡ് തിരിച്ചു പിടിക്കുകയും ചെയ്തു.
2011-ൽ തവനൂർ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജലീൽ ഭൂരിപക്ഷം വർധിപ്പിച്ചിട്ടുണ്ട്. 2011-ൽ 6854 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജലീലിന്. 2016-ൽ അത് 17064 ആയി ഉയർന്നു. എൻ.ഡി.എയ്ക്കുവേണ്ടി രമേശ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുള്ളത്.
മലപ്പുറം ജില്ലയിൽ ആദ്യ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ യുഡിഎഫിന് വ്യക്തമായ ലീഡുണ്ട്. പൊന്നാനി, വള്ളിക്കുന്നത്, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിലാണ് എൽഡിഎഫ് മുമ്പിൽ നിൽക്കുന്നത്. കോട്ടയ്ക്കലിൽ 2246 വോട്ടിന് തിരൂരിൽ 930 വോട്ടിനും മങ്കടയിൽ 1580 വോട്ടിനും മഞ്ചേരിയിൽ 1000 വോട്ടിനും ലീഗ് മുമ്പിലാണ്.
Adjust Story Font
16