Quantcast

പത്ത് ദിവസം അന്വേഷിച്ചിട്ടും തുമ്പില്ല; വിദ്യക്കെതിരായ കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു

അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

MediaOne Logo

Web Desk

  • Updated:

    15 Jun 2023 5:23 AM

Published:

15 Jun 2023 2:59 AM

k vidya
X

എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ പ്രതിയായ വ്യാജ രേഖാ കേസ് അന്വേഷിക്കുന്ന സംഘം വിപുലപ്പെടുത്തി. സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് വിപുലീകരണം. അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷോളയൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

അന്വേഷണം തുടങ്ങി പത്ത് ദിവസം പിന്നിട്ടിട്ടും വിദ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം വിപുലീകരിച്ചിരിക്കുന്നത്.

ഇതിനിടെ അട്ടപ്പാടി ഗവൺമെന്റ് കോളജിൽ ജോലി നേടാൻ ശ്രമിച്ച വിദ്യയുടെ ബയോ ഡാറ്റ പുറത്തുവന്നിട്ടുണ്ട്. 20 മാസം മഹരാജാസ് കോളജിൽ ജോലി ചെയ്തിട്ടുണ്ടെന്ന് ബയോഡാറ്റയിൽ പറയുന്നു. അട്ടപ്പാടി ഗവൺമെന്റ് കോളേജിലാണ് വിദ്യ വിദ്യ സമർപ്പിച്ച ബയോഡാറ്റയാണിത്.

ബയോഡാറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യയുടെ കൈപ്പടയിലാണ് ബയോഡാറ്റ പൂരിപ്പിച്ചിരിക്കുന്നത്. വിദ്യയുടെ ഒപ്പ് ഉള്ളതിനാൽ ബയോഡാറ്റ പ്രധാന തെളിവാകുമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. വിദ്യക്കൊപ്പം അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് എത്തിയത് എസ്.എഫ്.ഐ നേതാവാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ വ്യാജ രേഖ നിർമ്മിക്കാൻ വിദ്യയെ സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അട്ടപ്പാടി കോളേജിലെ അധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും രഹസ്യമൊഴിയെടുക്കണമെന്ന് ആവശ്യപെട്ട് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അഗളി സി.ഐ അപേക്ഷ നൽകി. അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ മലയാളം വിഭാഗം മേധാവി പ്രീത മോൾ, അധ്യാപിക ജ്യോതിലക്ഷ്മി എന്നിവരുടെ മൊഴി രണ്ടാമതും പൊലീസ് രേഖപെടുത്തി.

TAGS :

Next Story