Quantcast

സാങ്കേതിക തകരാർ; കോഴിക്കോട്-മസ്‌കത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുംബൈയിൽ ഇറക്കി, പ്രതിഷേധവുമായി യാത്രക്കാര്‍

രാവിലെ 11 മണിക്ക് പുറപ്പെടുമെന്നറിയിച്ചെങ്കിലും ഇതുവരെ നടപടികളായില്ലെന്ന് യാത്രക്കാര്‍

MediaOne Logo

Web Desk

  • Published:

    15 Aug 2024 5:59 AM GMT

Kozhikode-Muscat Air India Express,Kozhikode,Muscat,എയര്‍ ഇന്ത്യ എക്സ്പ്രസ്,കോഴിക്കോട്
X

കോഴിക്കോട് :കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കി. ഇന്നലെ രാത്രിയാണ് വിമാനം മുംബൈയിൽ ഇറക്കിയത്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുമെന്ന് പറഞ്ഞ വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി 11 .10 നാണ് വിമാനം പുറപ്പെട്ടത്. യന്ത്രതകരാറുണ്ടെന്ന് പറഞ്ഞ് പുലർച്ചെ മൂന്നുമണിയോടെ മുംബൈയിൽ ഇറക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഉച്ചക്ക് ഒരുമണിയാകുമെന്നാണ് ഇപ്പോൾ കിട്ടിയ അറിയിപ്പെന്ന് യാത്രക്കാരനായ ജാഫർ മീഡിയവണിനോട് പറഞ്ഞു. ഇതോടെ യാത്രക്കാർ ക്ഷുഭിതരാകുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് യാത്രക്കാരായി ഉള്ളത്.

TAGS :

Next Story