Quantcast

പാറശ്ശാലയിൽ ആശുപത്രിയിലെ ശസ്ത്രക്രിയ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; താൽക്കാലിക ജീവനക്കാരന് സസ്‌പെൻഷൻ

താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    20 April 2025 1:14 PM IST

പാറശ്ശാലയിൽ ആശുപത്രിയിലെ ശസ്ത്രക്രിയ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; താൽക്കാലിക ജീവനക്കാരന് സസ്‌പെൻഷൻ
X

തിരുവനന്തപുരം: പാറശ്ശാലയിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ശസ്ത്രക്രിയ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെൻഡ് ചെയ്തത്.വീഡിയോ കോൾ ആണെന്നാണ് അരുണിന്റെ വിശദീകരണം.

കഴിഞ്ഞ ആഴ്ചയിലാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. അരുണ്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടി ഡോക്ടര്‍മാരാണ് വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍ താന്‍ ആശുപത്രിയില്‍ തന്നെ ഉണ്ട് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി വീഡിയോ കോള്‍ വിളിച്ചതെന്നായിരുന്നു അരുണിന്‍റെ വാദം. എന്നാല്‍ ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയിട്ടും ജീവനക്കാരനെതിരെ സസ്പെന്‍ഷന്‍ നടപടിയിലേക്ക് മാത്രം ഒതുക്കിയെന്നും ആരോപണമുണ്ട്. മുന്‍പും ഇയാള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാതി ഉയര്‍ന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.


TAGS :

Next Story