Quantcast

"മുണ്ടക്കൈ ദുരന്തബാധിതർക്ക് നൂറ് വീടുകൾ നിർമിക്കാനുള്ള ഇടപെടലിന് നന്ദി"; കർണാടകയ്ക്ക് കത്തുമായി മുഖ്യമന്ത്രി

നൂറ് വീടുകൾ പ്രഖ്യാപിച്ചിട്ടും നടപടിയില്ലെന്ന് കർണാടക മുഖ്യമന്ത്രി കേരളത്തിന് കത്തയച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    16 Dec 2024 10:59 AM GMT

മുണ്ടക്കൈ ദുരന്തബാധിതർക്ക് നൂറ് വീടുകൾ നിർമിക്കാനുള്ള  ഇടപെടലിന് നന്ദി; കർണാടകയ്ക്ക് കത്തുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുണ്ടക്കൈ ദുരിതാശ്വാസത്തിന് 100 വീടുകൾ പ്രഖ്യാപിച്ചിട്ടും നടപടിയില്ലെന്ന കർണാടക മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി കേരള മുഖ്യമന്ത്രി. ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്തിമ രൂപമാകുന്ന മുറയ്ക്ക് കർണാടകയെ അറിയിക്കും. ദുരന്തബാധിതർക്ക് 100 വീടുകൾ നിർമ്മിക്കാനുള്ള കർണാടക സർക്കാരിൻറെ ഇടപെടലിന് നന്ദിയെന്നും മുഖ്യമന്ത്രി കത്തിൽ കുറിച്ചു. 100 വീടുകൾ നിർമിച്ചു നൽകാൻ തയാറാണെന്ന കർണാടക സർക്കാർ വാഗ്ദാനത്തിന് കേരള സർക്കാരിന്റെ മറുപടി ലഭിച്ചില്ലെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു.

ഇതിനിടെ ദുരന്തത്തിൽ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ കേരളത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കേന്ദ്രം. ദുരന്തങ്ങളിൽ എയർലിഫ്റ്റിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്‌ക്കേണ്ടത്.

മുണ്ടക്കൈ ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രം?ഗത്തെത്തിയിരിക്കുന്നത്. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലേതു വരെ കേരളം 132 കോടി 62 ലക്ഷം രൂപ നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം അടിയന്തരമായി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവന്നു.

വാർത്ത കാണാം-

TAGS :

Next Story