ലൈംഗികപീഡന പരാതി; മുകേഷിന്‍റെയും ഇടവേള ബാബുവിന്‍റെയും മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയിൽ
മുകേഷിനൊപ്പം മണിയൻ പിള്ള രാജു ,ഇടവേള ബാബു ,അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതി പരിഗണിക്കുന്നുണ്ട്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നും വാദം കേൾക്കും. മുകേഷിനൊപ്പം മണിയൻ പിള്ള രാജു ,ഇടവേള ബാബു ,അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതി പരിഗണിക്കുന്നുണ്ട് .
മുകേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇന്നലെ പോലീസ് കോടതിയെ അറിയlച്ചിരുന്നു. ചില ഡിജിറ്റൽ തെളിവുകൾ മുകേഷ് മുദ്രവച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നടിയുടെ കേസിൽ മുൻകൂർ ജാമ്യമാവശ്യപ്പെട്ടുള്ളതാണ് നാല് ഹരജികളും.
അതേസമയം ഫെഫ്ക അംഗ സംഘടനകളുടെ ഭാരവാഹികളുടെ യോഗം കൊച്ചിയില്‍ തുടരുകയാണ്. 21 സംഘടനകളാണ് ഫെഫ്കയിലുളളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ കൈക്കൊളളേണ്ട നിലപാടുകള്‍ രൂപീകരിക്കാനാണ് യോഗം ചേരുന്നത്. സംഘടനയിലെ വനിത അംഗങ്ങളുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഓരോ കാര്യങ്ങളിലും വിശദമായ ചര്‍ച്ചകള്‍ നടക്കും. പ്രമുഖരുള്‍പ്പെടെ സംഘടനയിലെ പലരും നേരിടുന്ന ലൈംഗികാരോപണങ്ങളിലടക്കം കഴിഞ്ഞ ദിവസം ഫെഫ്ക നിലപാട് വ്യക്തമാക്കിയിരുന്നു. യോഗം നാളെ അവസാനിക്കും.
Adjust Story Font
16