കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡൻ്റ് ഭാസുരാംഗനും മകനും ചേർന്ന് ആക്രമിച്ചെന്ന് പരാതിക്കാരൻ
ബാലകൃഷ്ണൻ്റെ പരാതിയെ തുടർന്നാണ് ഭാസുരാംഗനെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കിയത്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ ക്രമക്കേട് ഉന്നയിച്ച പരാതിക്കാരനെ ആക്രമിച്ചെന്ന് പരാതി. ബാങ്ക് മുൻ പ്രസിഡൻ്റ് ഭാസുരാംഗനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതിക്കാരനായ ബാലകൃഷ്ണൻ ആരോപിക്കുന്നത്. എന്നാൽ ഇരുവരും തമ്മിൽ വാക്കുതർക്കമാണ് ഉണ്ടായതെന്നും ആക്രമണം നടന്നോ എന്ന് വ്യക്തമല്ലന്നും പൊലീസ് പറഞ്ഞു. ബാലകൃഷ്ണൻ്റെ പരാതിയെ തുടർന്നാണ് ഭാസുരാംഗനെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കിയത്.
ഭാസുരാംഗനും മകനും കാറിൽ എത്തി തനിക്കരികെ വണ്ടി നിർത്തി അസഭ്യം പറഞ്ഞെന്നും വധ ഭീഷണി മുഴക്കിയെന്നും ഇതിന് ശേഷം വാഹനം ഇടിപ്പിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമാണ് ബാലകൃഷ്ണൻ പറയുന്നത്. സംഭവത്തിൽ ബിജെപി റോഡ് ഉപരോധിക്കുകയാണ്. ഉപരോധത്തിനിടെ റോഡിൽ കിടന്ന ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story
Adjust Story Font
16