'സജി ചെറിയാനെ പുറത്താക്കണം'; പ്രതിപക്ഷ പ്രതിഷേധം,സഭ ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷം ചോദ്യോത്തരവേളക്കെത്തിയത് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയായിരുന്നു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദയിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തരവേളക്കെത്തിയത് തന്നെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമുയർത്തിയായിരുന്നു. 'കുന്തവുമല്ല കുട ചക്രവുമെല്ലന്ന' മുദ്രാവാക്യമാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തിയതോടെ ഭരണപക്ഷ -പ്രതിപക്ഷ എംഎൽഎമാർ നേർക്കുനേർ പോർവിളിച്ചു.
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാൽ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തരവേളയിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.
തുടർന്ന് ഭരണപക്ഷ എം.എൽ.എമാരും സീറ്റിൽ നിന്ന് പുറത്തിറങ്ങി. ചോദ്യോത്തരവേളയും സീറോ അവറും റദ്ദാക്കിയതിന് ശേഷം സഭ നിർത്തി വെക്കുകയായിരുന്നു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയില്ലാത്തതിനാൽ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാറിനെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
Adjust Story Font
16