Quantcast

ആലുവ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടരുന്നു

ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുമ്പിലാണ് ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത് എം.എൽ.എ അടക്കമുള്ളവർ പ്രതിഷേധിച്ചത്

MediaOne Logo

Web Desk

  • Updated:

    25 Nov 2021 12:55 AM

Published:

25 Nov 2021 12:45 AM

ആലുവ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടരുന്നു
X

മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരുണ്ടായിരുന്ന ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന കുത്തിയിരിപ്പ് പ്രതിഷേധം രാത്രിയും തുടർന്നു . ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുമ്പിലാണ് ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എ അടക്കമുള്ളവർ പ്രതിഷേധിച്ചത്.

ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായാണ് എം.പിയും എം.എൽ.എമാരും അടക്കം രാത്രി പൊലീസ് സ്റ്റേഷനു മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. പൊലീസുമായി പലതവണ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ നേതാക്കളും പ്രവർത്തകരും തയ്യാറായില്ല . സമരം തുടരുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചു.കോൺഗ്രസ് ജില്ലാ നേതൃതം അറിയിച്ചു. പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത 11 പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും.



TAGS :

Next Story