ഒറിജലിനെ വെല്ലുന്ന വ്യാജന്‍; വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി യുവതി
പി.എസ്.എസി ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളാണ് യുവതി നിർമിച്ചത്
കൊല്ലം: കൊല്ലത്ത് വ്യാജ പി.എസ്.സി നിയമന ഉത്തരവുമായെത്തിയ യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് വ്യാജ നിയമന ഉത്തരവുമായി എത്തിയത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടന്ന വ്യാജരേഖയാണ് ഇവര്‍ നിർമിച്ചത്. പി.എസ്.സി ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തി.
വ്യാജ രേഖ സ്വയം നിർമ്മിച്ചതാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. പി.എസ്.എസി ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളാണ് യുവതി നിർമിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് വന്യൂ വകുപ്പിൽ എൽ.ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന ഉത്തരവുമായി രാഖി ആദ്യം എത്തിയത്. ജില്ലാ കളക്ടറാണ് റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ഒപ്പിടുന്നത്. എന്നാൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥൻറെ ഒപ്പായിരുന്നു രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത്.
ഉത്തരവിൽ സംശയം തോന്നിയ കരുനാഗപ്പള്ളി തഹസീൽദാർ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. ഇതോടെയാണ് യുവതിയുടെ പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ്, പി.എസ്സി. യുടെ അഡൈ്വസ് മെമ്മോ, റവന്യൂവകുപ്പിലെ നിയമനഉത്തരവ് രേഖകൾ പരിശോധിച്ച പി.എസ്.സി ഉദ്യോഗസ്ഥർക്കും സംശയമായി.
യുവതി കൊല്ലം ജില്ലാ പി.എസ്.സി ഓഫിസിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. ഇവിടെയെത്തിയ യുവതിയേയും ബന്ധുക്കളേയും തടഞ്ഞുവെച്ചു. പിന്നാലെ പൊലീസ് എത്തി. എന്നാൽ ഇവിടെ വെച്ച് നടത്തിയ കുടുങ്ങിയത്. ഇവർ രാഖിയേയും കൂടെയെത്തിയ ബന്ധുക്കളേയും തടഞ്ഞുവെച്ചു. പോലീസ് പി.എസ്.സി ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയായാണ് കള്ളക്കളിയുടെ ചുരുളഴുന്നത്.
Adjust Story Font
16