Quantcast

ആഡംബര കാറിന് 35000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

പതിവ് വാഹന പരിശോധനക്കിടെയാണ് ദുബൈ രജിസ്‌ട്രേഷനിലുള്ള ആഡംബര കാറ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്

MediaOne Logo

ijas

  • Updated:

    2021-07-14 09:29:05.0

Published:

14 July 2021 9:25 AM GMT

ആഡംബര കാറിന് 35000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്
X

ദുബൈയില്‍ നിന്നും എത്തിച്ച ആഡംബര കാറിന് 35000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം സ്വദേശി കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തില്‍ എത്തിച്ച റോള്‍സ് റോഴ്‌സ് കാറാണ് കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ അനൂപ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം താമരശ്ശേരിയില്‍ വെച്ച് പിടികൂടിയത്.

പതിവ് വാഹന പരിശോധനക്കിടെയാണ് ദുബൈ രജിസ്‌ട്രേഷനിലുള്ള ആഡംബര കാറ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പിഴയടക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. പിഴയടക്കാന്‍ തയ്യാറായതോടെ വാഹനം വിട്ടുകൊടുത്തു.

TAGS :

Next Story