Quantcast

പിണറായിയിലെ കോൺഗ്രസ് ഓഫീസ് ആക്രമണം; 'ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം': വി.ഡി സതീശൻ

'മാടായി കോളേജിലെ വിഷയം പാർട്ടി ഇടപെട്ട് രമ്യമായി പരിഹരിച്ച് തീർക്കും'

MediaOne Logo

Web Desk

  • Published:

    11 Dec 2024 4:39 AM GMT

VD Satheesan
X

കണ്ണൂർ: പിണറായിയിൽ കോൺ​ഗ്രസ് ഓഫീസ് തീയിട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 'ഒരു പാർട്ടി ഓഫീസാണ് പെട്രോൾ ഒഴിച്ച് കത്തിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യേണ്ട ദിവസം രാവിലെയാണ് സംഭവം. എന്തൊരു ജനാധിപത്യമാണ് കേരളത്തിൽ. മുഖ്യമന്ത്രിയുടെ സ്വന്തം ​ഗ്രാമത്തിൽ മറ്റൊരു പാർട്ടിക്കും പ്രവർത്തിക്കാൻ അവസരം നൽകില്ലെന്നു പറയുന്ന ഈ ഏകാധിപത്യത്തിന് ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെയും നടപടി സ്വീകരിക്കണം. ജീവൻ പണയം വെച്ചു പ്രവർത്തിക്കുന്ന പ്രവർത്തകരെ കാണാൻ ആണ് ഞാനിവിടെ എത്തിയത്.'- വി.ഡി സതീശൻ പറഞ്ഞു.

ഡിസംബർ എട്ടിനാണ് പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികൾ എടുത്തുകൊണ്ടുപോയിരുന്നു. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.

മാടായി കോളേജിലെ വിഷയം പാർട്ടി ഇടപെട്ട് രമ്യമായി പരിഹരിച്ച് തീർക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ഇന്ന് രാവിലെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രവർത്തകരുമായി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസിയിലെ നേതൃമാറ്റ ചർച്ചകളും അദ്ദേഹം നിഷേധിച്ചു.

TAGS :

Next Story