'രണ്ടിലൊന്നറിയാതെ കേരളത്തിലേയ്ക്കില്ല'; കെ റെയിലുമായി ബന്ധപ്പെട്ട ചർച്ച ഉടനുണ്ടാകുമെന്ന് കെ.വി തോമസ് മീഡിയവണ്ണിനോട്
കൂടിക്കാഴ്ചയ്ക്കായി റെയിൽ മന്ത്രാലയത്തിൽ നിന്നും ക്ഷണം ലഭിച്ചു

ന്യൂ ഡൽഹി: കെ റെയിൽ അതിവേഗപാതയിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ഡൽഹിയിലെ കേരളത്തിന്റ പ്രത്യേക പ്രതിനിധി കെ.വി തോമസ്. റെയിൽമന്ത്രി അശ്വനിവൈഷ്ണവുമായി കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് കെ വി തോമസ് മീഡിയവണ്ണിനോട് പറഞ്ഞു.
കെ റെയിലിൻ്റെ അനുമതിയുടെ കാര്യത്തിൽ രണ്ടിലൊന്നറിയാതെ കേരളത്തിലേയ്ക്കില്ലെന്ന് കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കായി റെയിൽ മന്ത്രാലയത്തിൽ നിന്നും ക്ഷണം ലഭിച്ചു. ഇ ശ്രീധരൻ മുൻകൈയെടുക്കുന്ന പദ്ധതി കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
Next Story
Adjust Story Font
16