എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്നു; ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് താമസിക്കുന്ന വീടിനല്ല
രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. ഈ വീട് അദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണ്.
ഇടുക്കി: താൻ താമസിക്കുന്ന വീട്ടിൽനിന്ന് ഒഴിഞ്ഞുപോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എം.എൽ.എ എസ്. രാജേന്ദ്രന്റെ വാദം പൊളിയുന്നു. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. ഈ വീട് അദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണ്.
താൻ താമസിക്കുന്ന വീട്ടിൽനിന്ന് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയെന്നാണ് രാജേന്ദ്രൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് വീടുകളും കയ്യേറ്റ ഭൂമിയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം റവന്യൂ വകുപ്പ് അധികൃതർ എസ്. രാജേന്ദ്രനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവുമുണ്ട്. ഒഴിപ്പിക്കൽ നടപടി വൈകിപ്പിച്ചും രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകാതെയും ഉദ്യോഗസ്ഥർ ഒത്തുകളി നടത്തിയതായാണ് ആരോപണം. എന്നാൽ ഈ പ്രദേശത്തെ അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതിനാലാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിക്കാത്തതെന്നാണ് റവന്യൂ അധികൃതർ വിശദീകരിക്കുന്നത്.
Adjust Story Font
16