Quantcast

ഇസ്രായേൽ സന്ദർശനത്തിനിടെ കർഷകൻ മുങ്ങിയ സംഭവം; ബിജു മുങ്ങിയത് ആറ് ദിവസത്തെ പഠനം പൂർത്തിയാക്കിയ ശേഷം

റൂമിൽ നിന്ന് എല്ലാവരുടെയും കൂടെയാണ് ബിജു കുര്യനും ഇറങ്ങിയതെന്നും പെയിൻ ബാം എടുക്കാൻ എന്ന് പറഞ്ഞാണ് റൂമിലേക്ക് പോയതെന്നും കൂടെയുണ്ടായിരുന്ന ജോബി ഡേവിഡ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-20 04:40:34.0

Published:

20 Feb 2023 4:19 AM GMT

farmer drowned during his visit to Israel, Biju,  six days of course, israel,
X

കൊച്ചി: ഇസ്രായേൽ സന്ദർശനത്തിനിടെ കർഷകൻ മുങ്ങിയത് 6 ദിവസത്തെയും പഠനം പൂർത്തിയാക്കിയ ശേഷം. റൂമിൽ നിന്ന് എല്ലാവരുടെയും കൂടെയാണ് ബിജു കുര്യനും ഇറങ്ങിയതെന്നും പെയിൻ ബാം എടുക്കാൻ എന്ന് പറഞ്ഞാണ് റൂമിലേക്ക് പോയി പിന്നിട് കാണാതായി, നിരന്തരം അന്വേഷിച്ചെങ്കിലും കണ്ടത്തനായിലെന്ന് ബിജു കുര്യന് ഒപ്പമുണ്ടായിരുന്ന കർഷകൻ തൃശൂർ സ്വദേശിയായ ജോബി ഡേവിഡ് മീഡിയ വണിനോട് പറഞ്ഞു. ബിജു കുര്യന് യാത്രയിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായിരുന്നെന്നും ആദ്യം തന്നെ യാത്രയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നെന്നും ജോബി ഡേവിഡ് പറഞ്ഞു.

സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു. സംഘം അറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി.

സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കിയിരുന്നു. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ട്. ബിജു കുര്യൻ തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചുവെന്നും ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേ സമയം കേരളത്തിൽ നിന്ന് ഇസ്രയേൽ സന്ദർശനത്തിന് പോയ കർഷക സംഘം മടങ്ങിയെത്തി. സംഘത്തിൽ 26 പേരാണ് ഉണ്ടായിരുന്നത്. പുലർച്ചെ 3:30നാണ് സംഘം കൊച്ചിയിൽ എത്തിയത്.

TAGS :

Next Story