കോട്ടയത്ത് വിവാഹത്തലേന്ന് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു
വയല സ്വദേശി ജിജോയാണ് മരിച്ചത്

കോട്ടയം: വിവാഹത്തലേന്ന് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു. എംസി റോഡിൽ കോട്ടയം കാളികാവിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വയല സ്വദേശി ജിജോ(21)യാണ് മരിച്ചത്. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് അജിത്തിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് വലയ സ്വദേശിയുമായി ജിജോയുടെ വിവാഹം നടക്കാനിരിക്കെയാണ് മരണം.
Next Story
Adjust Story Font
16