Quantcast

വയനാട് പാക്കേജ് തയ്യാറാക്കുകയാണ് ആദ്യ ലക്ഷ്യം, സ്ത്രീശാക്തീകരണത്തിനും പരി​ഗണന: ശാരദ മുരളീധരൻ

ഭർത്താവിന് ശേഷം ഭാര്യക്ക് ചീഫ്സെക്രട്ടറി ആകാൻ കഴിഞ്ഞത് കൗതുകമുള്ള കാര്യമാണെന്നും ശാരദ‌ മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    21 Aug 2024 12:38 PM GMT

The first goal is to prepare the Wayanad package, women empowerment is also considered: Sharada Muralidharan, latest news malayalam വയനാട് പാക്കേജ് തയ്യാറാക്കുകയാണ് ആദ്യ ലക്ഷ്യം, സ്ത്രീശക്തികരണ്ത്തിനും പരി​ഗണന: ശാരദാ മുരളീധരൻ
X

തിരുവനന്തപുരം: വയനാട് പാക്കേജ് തയ്യാറാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മീഡിയവണിനോട്. കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കാനും ശ്രമിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തൊക്കെ ചെയ്യാനാകും എന്ന് പരിശോധിക്കുമെന്നും ശാരദാ മുരളീധരൻ പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് വീട്ടിൽ നിന്നു തന്നെ അറിയാം. കൃത്യമായ ചിട്ടയോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. സ്ത്രീശാക്തികരണം പ്രധാന ലക്ഷ്യമാണ്. ഭർത്താവിന് ശേഷം ഭാര്യക്ക് ചീഫ്സെക്രട്ടറി ആകാൻ കഴിഞ്ഞത് കൗതുകമുള്ള കാര്യമാണ്. അവർ പറഞ്ഞു.

ഇപ്പോൾ പ്ലാനിങ് അഡീഷ്ണൽ ചീഫ് സെക്രട്ടറിയാണ്. നിലവിലെ ചീഫ് സെക്രട്ടറി വി. വേണുവിന്റെ ഭാര്യയാണ്. ഇദ്ദേഹം ഈ മാസം 31ന് സ്ഥാനമൊഴിയും. ഇതിനെ തുടർന്നാണ് ശാരദയെ ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചത്. 2025 ഏപ്രിൽ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരാൻ തയ്യാറാകാതിരുന്നതോടെയാണ് ശാരദ ചീഫ് സെക്രട്ടിയാകുന്നത്.

TAGS :

Next Story