Quantcast

'തട്ടിപ്പ് പുറത്തറിയിച്ചത് പ്രതികൾ തന്നെ'; നിയമനക്കോഴക്കേസിൽ ഹരിദാസന്റെ മൊഴി

ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയിപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും ഹരിദാസൻ

MediaOne Logo

Web Desk

  • Updated:

    2023-10-12 06:40:02.0

Published:

12 Oct 2023 5:37 AM GMT

haridasanThe statement of Haridasan, accused in the recruitment case, that the fraud was exposed by the defendants
X

ഹരിദാസന്‍

തിരുവനന്തപുരം: തട്ടിപ്പ് പുറത്തറിയിച്ചത് പ്രതികൾ തന്നെയാണെന്ന് നിയമനക്കോഴക്കേസ് പ്രതി ഹരിദാസന്റെ മൊഴി. തട്ടിപ്പ് നടന്നെന്ന കാര്യം പുറത്തറിയിക്കാൻ മുൻകൈയെടുത്തത് കെ.പി ബാസിതാണെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയിപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും ഹരിദാസൻ മൊഴി നൽകി. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പേര് ആരോപണത്തിൽ ഉൾപ്പെടുത്തണമെന്ന് നിർബന്ധിച്ചതായും അദ്ദേഹം പറഞ്ഞു. തട്ടിപ്പ് പ്രതികൾ തന്നെയാണ് പുറത്തറിയിച്ചതെന്ന വിവരം പുറത്തുവന്നതോടെ ആരോഗ്യ വകുപ്പിനെയും മന്ത്രിയെയും ലക്ഷ്യമിട്ടാകും പ്രതികളുടെ ഗൂഢാലോചനയെന്നാണ് പൊലീസ് കരുതുന്നത്.

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ നിയമനത്തട്ടിപ്പ് പരാതി എഴുതിയത് സുഹൃത്ത് കെ.പി ബാസിതാണെന്ന് ഹരിദാസൻ പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു. അഖിൽ മാത്യുവിന്റെ പേര് പറഞ്ഞില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും ഹരിദാസൻ മൊഴി നൽകി. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം കൻറോൺമെൻറ് പൊലീസ് സംഘം മഞ്ചേരിയിൽ വെച്ച് ബാസിതിനെ അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന്റെ പങ്ക് പൂർണമായി തള്ളിക്കൊണ്ട് ഹരിദാസൻറെ മൊഴി പുറത്തുവന്നിരുന്നു. ഇതോടെ കേസിൽ ആരോഗ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. കേസിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഢാലോചനയുടെ ആദ്യ ഘട്ടത്തിൽ ഹരിദാസന് പങ്കില്ലെന്നാണ് സൂചന. ഹരിദാസൻ മരുമകൾക്ക് തട്ടിപ്പുകാർ വഴി ജോലിക്ക് ശ്രമിച്ചു. ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ ഗൂഢാലോചനയിൽ പങ്കാളിയായതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഹരിദാസന് നേരിട്ട് പരിചയം കെ.എം ബാസിതിനെയും ലെനിൻ രാജിനെയുമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവനെ സിഐടി ഓഫീസ് പണ്ട് തട്ടിപ്പ് കേസിൽ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്.

The statement of Haridasan, accused in the recruitment case, that the fraud was exposed by the defendants

TAGS :

Next Story