Quantcast

സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ

സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നും സർക്കാർ

MediaOne Logo

Web Desk

  • Updated:

    2022-02-02 13:47:13.0

Published:

2 Feb 2022 1:41 PM GMT

സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ
X

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ. സിൽവർ ലൈൻ സർവേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്കപ്പുറം കടന്നാണ് സിംഗിൾ ബഞ്ചിൻറെ ഇടക്കാല ഉത്തരവെന്നുംഅപ്പീലിൽ സർക്കാർ വ്യക്തമാക്കി.

ഇതുവഴി സർവേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിതെളിക്കും.സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കും,ഡിപിആറിനെ കുറിച്ച് ചോദിക്കരുത്, ഡിപിആർ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദേശം ഒഴിവാക്കണമെന്നും അപ്പീലിൽ സർക്കാർ കൂട്ടിച്ചേർത്തു. സിൽവർ ലൈനിനെതിരായ ഹർജി സമർപ്പിച്ചവർ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആർ സംബന്ധിച്ച സിംഗിൾ ബഞ്ച് പരാമർശങ്ങൾ ഹർജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഡിപിആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും അപ്പീലിൽ സർക്കാർ വിശദീകരിച്ചു.

TAGS :

Next Story