മാറ്റങ്ങളൊന്നും നിർദേശിക്കാതെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അംഗീകാരം
കഴിഞ്ഞ തവണ നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേ ദിവസം വരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സംസ്ഥാന സർക്കാരിനെ ഗവർണർ പ്രതിസന്ധിയിലാക്കിയിരുന്നു
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു ഗവർണറുടെ അംഗീകാരം. മാറ്റങ്ങളൊന്നും നിർദേശിക്കാതെയാണ് ഗവർണറുടെ അംഗീകാരം. തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിച്ചേരും.
മുൻപ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത് ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ നടത്താമെന്നും പിന്നീട് നയപ്രഖ്യാപനം നടത്താമെന്നുമായിരുന്നു. എന്നാൽ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് ഗവർണർ അനുമതി നൽകിയതിനാലാണ് ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ നിന്ന് ഗവർണറെ മാറ്റി നിർത്തേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇടതുമുന്നണി നേത്യയോഗം അംഗീകരിച്ചതിന് പിന്നാലെയാണ് നയപ്രഖ്യാപന പ്രസംഗത്തോടു കൂടി സഭാ സമ്മേളനം തുടങ്ങാം എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്. രണ്ട് ദിവസം മുൻപ് ചേർന്ന മന്ത്രിസഭാ യോഗം നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേ ദിവസം വരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സംസ്ഥാന സർക്കാരിനെ ഗവർണർ പ്രതിസന്ധിയിലാക്കിയിരുന്നു. സംസ്ഥാന സർക്കാരുമായി എതിർപ്പുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഗവർണർ സമ്മർദ്ധങ്ങള്‍ സംസ്ഥാന സർക്കാരിലേക്ക് വച്ചത്. ഈ സമ്മർദ്ദത്തിന് വഴങ്ങി പൊതു ഭരണ സെക്രട്ടറി ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
Adjust Story Font
16