കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് അനുകൂലമായ വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി ഗവർണർ
ചാൻസലറുടെ അധികാരം ചോദ്യം ചെയ്ത ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശം രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലർ , ഗവർണർക്ക് കൈമാറും
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ അപ്പീൽ നൽകാനുള്ള സാധ്യത ഏറി.ചാൻസലറുടെ അധികാരം ചോദ്യം ചെയ്ത ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശം രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലർ , ഗവർണർക്ക് കൈമാറും. അന്തിമ തീരുമാനം ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം സ്വീകരിക്കും .
കേരള സർവകലാശാല സെനറ്റിൽ നിന്നും 15 അംഗങ്ങളെ പുറത്താ ക്കിയ തീരുമാനവും വിസിയെ തെരഞ്ഞെടുക്കാനായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിയും ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകണമെന്ന ഉപദേശമാണ് രാജ്ഭവൻ്റെ സ്റ്റാൻഡിങ് കൗൺസിലറായ അഡ്വക്കേറ്റ് ഗോപകുമാരൻ നായർ നൽകാൻപോകുന്നത്. സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലറുടെ അധികാരം കവരുന്നതാണ് വിധിയെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾക്കുള്ള ശിപാർശ .
ഈ മാസം 31ന് സംസ്ഥാനത്തേക്ക് തിരികെ എത്തുന്ന ഗവർണർ അപ്പീൽ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. എന്നാൽ സാങ്കേതിക സർകവലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതീ വിധിക്കെതീരെ അപ്പീൽ നൽകേണ്ടതില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. കെടിയു സിൻഡിക്കേറ്റ് എടുത്ത തീരുമാനം റദ്ദാക്കിയ ഗവർണറുടെ നടപടിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ്റെ ബെഞ്ച് റദ്ദാക്കിയിരുന്നത്.
Adjust Story Font
16