വിവാഹമോചനം നൽകാൻ പങ്കാളി വിസമ്മതിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി
വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജിയിലാണ് നിരീക്ഷണം
കൂട്ടിചേർക്കാൻ കഴിയാത്തവിധം മോശമായാൽ ബന്ധംതുടരാൻ മറ്റൊരാളെ നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജിയിലാണ് നിരീക്ഷണം നടത്തിയത്. നെടുമങ്ങാട് കുടുംബകോടതിയുടെ ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശിനി 32 കാരിയാണ് ഹരജി നൽകിയത്. ഭാര്യ സ്ഥിരമായി വഴിക്കിടുന്നതിനാലാണ് യുവാവ് വിവാഹമോചനം നടത്തിയത്. എന്നാൽ ഇത് അനുവദിക്കാതെ യുവതി നിയമനടപടി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഇവർ വാദിച്ചു. 2017 മുതൽ ഇരുവരും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.
The High Court held that the refusal of the partner to grant a divorce was cruel
Next Story
Adjust Story Font
16