ജോ ജോസഫിന്‍റെ പേരില്‍ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; അറസ്റ്റ് ഇന്നുണ്ടായേക്കും
ഇന്നലെ ദൃശ്യം പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു
കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ പേരില്‍ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. ഇന്നലെ ദൃശ്യം പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ പാലക്കാട് സ്വദേശിയുടെ അറസ്റ്റ് അടക്കം ഉണ്ടായേക്കുമെന്നാണ് വിവരം. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർ, കമന്‍റ് ചെയ്തവർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് അടക്കം നിരവധിയാളുകളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്‍റെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതായി പരാതിക്കാർ ചൂണ്ടിക്കാട്ടിയ സ്റ്റീഫൻ ജോൺ, ഗീത പി. തോമസ് എന്നീ പ്രൊഫൈലുകളിലെ വ്യക്തികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം. ഐ.ടി ആക്‌ട് 67എ, 123 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമായി വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നിലുള്ളവരെയാണ് ഇപ്പോൾ പോലീസ് ചോദ്യം ചെയ്തു വരുന്നത്.
Adjust Story Font
16